Inner Light

Inner Light
Inner Light

Wednesday, April 14, 2010
ഇനിയും ഒരു രാധയാവാന്‍ വയ്യ കണ്ണാ..........
നിന്‍ വേണുഗാനം കേള്‍ക്കാന്‍ ഏറെ കൊതിയുണ്ടെങ്കിലൂം
നിന്‍ മാറിലമാരുവാന്‍ ഏറെ ദാഹമുണ്ടെങ്കിലും
ഇനിയും ഒരു രാധയാവാന്‍ വയ്യ കണ്ണാ..........

വൃന്ദാവനവും യമുനാതീരവും
ഓടക്കുഴലും പൈക്കീടാങ്ങളും
മയില്പ്പീലികണ്ണൂമൊക്കയിണ്ടെങ്കിലും
ഇനിയും ഒരു രാധയാവാന്‍ വയ്യ കണ്ണാ..........

മനം നിറയെ പ്രേമമം ഉണ്ടെങ്കിലും
ആരാധന നിറഞ്ഞ കണ്ണുകള് ഉണ്ടെങ്കിലും
നെഞ് പൊട്ടുന്ന വേദനയുണ്ടെങ്കിലും
ഇനിയും ഒരു രാധയാവാന്‍ വയ്യ കണ്ണാ..........

മീരയായി പാടി നിന്നിലലിയാം
തുളസികതിരായ് നിന്‍ പാദം പൂകാം ഞാന്
പശൂക്കിടാവായ് നിന്‍ മുരളീക കേട്ടുകൊള്ളം
പക്ഷെ
ഇനിയും...........
ഒരു രാധയാവാന്‍ വയ്യ കണ്ണാ..........


Iniyum oru radhayaakaan vayya kannaa...
nin venugaanam kelkkaan ere kothiyundenkilum
nin maarilamaraan ere daahamundenkilum
ini oru radhayakaan vayya kannaa..

vrundaavanavum yamunatheeravum
odakkuzhalum paikkidaangalum
mayilpeelikkannumokkeyundenkilum
iniyum oru raadhayaakaan vayya kannaa..

manam niraye premam undnkilum
aaradhana niranja kannukalundenkilum
nenju pottunna vedanayundenkilum
iniyum oru radhayaakaan vayya kannaa

meerayaayi paadi ninnilaliyaam njaan
thulasikkathiraayi nin paadam pookaam njaan
pashukkidavaayi nin muralika kettukollaam
pakshe...
iniyum... oru radhayaakaan vayya kannaa...