Inner Light

Inner Light
Inner Light

Saturday, March 27, 2010


കണ്ണന് രാധയെ മറക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍
നിനക്ക് എന്നെയും മറക്കാം
സൗകര്യപൂര്‍വ്വം...


Kannanu raadhaye marakkaan kazhinjirunnenkil
Ninakku enneyum marakkaam
Soukaryapoorvam


എല്ലാരെയും സ്നേഹിച്ചു കഴിഞ്ഞു
അല്‍പസമയം ബാക്കിയുണ്ടെങ്കില്‍
എന്നെയും ഇത്തിരി സ്നേഹിക്കുക …
അതിലാണ് എന്റെ നിലനില്‍പ്പ്‌
എന്ന് നീ ഓര്‍ക്കുക ….


Ellaareyum snehichu kazhinju
Alpasamayam baakkiyundenkil
Enneyum ithiri snehikkuka…
Athilaanu ente nilanilppu
Ennu nee orkkuka….


മകന് അമ്മയെ ജീവനാണ് പോലും …
എന്നിട്ടെന്തേ സ്വന്തം മകന്‍റെ
അമ്മയെ സ്നേഹിക്കാന്‍ പറ്റാതെ പോയത് …

Makanu ammaye jeevanaanu polum…
Ennittenthe swantham makante
Ammaye snehikkaan pattaathe poyathu…


മൂലം നാളിന് വൈധവ്യയോഗം ഉണ്ട് പോലും
ഒറ്റപെടല്‍ തീര്‍ച്ചയാണ് പോലും
നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ …
ജ്ജനിക്കാതിരിക്കാമായിരുന്നു ...


Moolam naalinu vaidavyayogam undu polum
Ottapedal theerchayaanu polum
Nerathe arinjirunnenkil…
Janikkaathirikkaamaayirunnu…


ഒറ്റപ്പെടലിനു ഒരു ഭംഗിയുണ്ട് പോലും
ആരാണാവോ അത് പറഞ്ഞത്
പറഞ്ഞതെതായാലും ഒരു പുരുഷനാവും
സ്ത്രീയുടെ ഒറ്റപെടലിന്റെ ആഴവും വേദനയും
അവനുണ്ടോ അറിയുന്നു ….Ottapedalinu oru bhangiyundu polum
Aaraanaavo athu paranjathu
Paranjathethaayaalum oru purushanaavum
Sthreeyude ottapedalinte aazhavum vedanayum
Avanundo ariyunnu….


ശരീരവും മനസ്സും തമ്മില്‍ വടംവലി
മനസ്സിനോട് കണ്ണടക്കാന്‍ ശരീരം
ശരീരത്തിനോട്‌ കണ്ണടക്കാന്‍ മനസ്സ്
എന്തുവെനമെന്നരിയാതെ പകച്ചു
ആത്മാവ് …Shareeravum manassum thamill vadamvali
Manassinodu kannadakkaan shareeram
Shareerathinodu kannadakkaan manassu
Enthuvenamennariyaathe pakachu
Aathmaavu…


നൂല്‍ പൊട്ടിയ പട്ടം
പൊഴിഞ്ഞു വീണ പൂവ്
മാഞ്ഞു പോയ പൊട്ടു
മണി പൊട്ടിയ പാദസരം
വിഷാദം ഒളിപ്പിച്ച പുഞ്ചിരി
സ്വരമില്ലാത്ത പാട്ട്
പൊട്ടിച്ചിതറിയ പളുംകുവള
എന്റെ ജീവിതം ….Nool pottiya pattam
Pozhinju veena poovu
Maanju poya pottu
Mani pottiya paadasaram
Vishadam olippicha punjiri
Swaramillaatha paattu
Pottichithariya palunkuvala
Ente jeevitham….ഒരു സ്വരത്തെ ഇത്ര കണ്ട്‌
ആരെങ്കിലും സ്നേഹിക്കുമോ …
ഒരു ദിവസം പോലും
ഒരു നിമിഷം പോലും
കേള്‍ക്കാതിരിക്കനാവാത്ത വിധം …
സ്വന്തമാല്ലെന്നരിഞ്ഞിട്ടും
സ്വന്തമാവില്ലെന്നരിഞ്ഞിട്ടും
ആരുമാല്ലെന്നരിഞ്ഞിട്ടും ..
ആരുമാവില്ലെന്നരിഞ്ഞിട്ടും ..
എന്തെന്നറിയാതെ ..
എന്തിനെന്നുപോലും അറിയാതെ
ഒരു സ്വരത്തെ ഇത്ര കണ്ട്‌
ആരെങ്കിലും സ്നേഹിക്കുമോ ….Oru swarathe ithra kandu
Aarenkilum snehikkumo…
Oru divasam polum
oru nimisham polum
kelkkaathirikkanaavatha vidham…
swanthamallennarinjittum
swanthamaavillennarinjittum
aarumallennarinjittum..
aarumaavillennarinjittum..
enthennariyaathe..
enthinennupolum ariyaathe
oru swarathe itra kandu
aarenkilum snehikkumo….


എനിക്ക് വേണ്ടി പാടുക
എനിക്ക് വേണ്ടി മാത്രം
നിന്നോട് ചേര്‍ത്ത് പിടിച്ചു
എന്റെ ചെവിയില്‍ ഉമ്മ വെച്ച്
എനിക്ക് വേണ്ടി പാടുക
എനിക്ക് വേണ്ടി മാത്രം
ഞാന്‍ ഒന്ന് ആശ്വസിക്കട്ടെ
വെറുതെയെങ്കിലും …….


Enikku vendi paaduka
Enikku vendi maathram
Ninnodu cherthu pidichu
Ente cheviyil umma vechu
Enikku vendi paaduka
Enikku vendi maathram
Njaan onnu aashwasikkatte
Verutheyenkilum……..

pranayam
ഭൂമിക്കു മഴയോടുള്ളത്
മരങ്ങള്‍ക്ക് കാറ്റിനോടുള്ളത്
പൂവിനു വണ്ടിനോടുള്ളത്
തീരത്തിന് തിരയോടുള്ളത്
രാവിനു പുലരിയോടുള്ളത്
രാധക്ക് കന്നനോടുള്ളത്
എനിക്ക് നിന്നോടുള്ളത്
ഒടുങ്ങാത്ത പ്രണയം ...........


Bhoomikku mazhayodullathu
Marangalkku kaattinodullathu
Poovinu vandinodullathu
Theerathinu thirayodullathu
Raavinu pulariyodullathu
Radhakku kannanodullathu
Enikku ninnodullathu
Odungaatha pranayam